Archive for 03/01/2015 - 04/01/2015

പൂവും പൂമ്പാറ്റയും
വീട്ടുമുറ്റത്ത്, ഉമ്മ വെച്ചു പിടിപ്പിച്ച് എന്നും നനച്ചോമനിച്ച് വളർത്തുന്ന ചെടികളിലെ തേനിനു മധുരമേറെയായിരിക്കും. പൂമ്പാറ്റകൾ എന്നും പൂവില്ലാത്ത ചെടികളുടെ ഇലകളിൽ പോലും വന്നിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്... :)

കഴിഞ്ഞ ദിവസം അവിടെ പോയപ്പോ, ചെറിയ മോൻ; പൊന്നൂസാണ് ഉപ്പച്ച്യേ ആ പൂമ്പാറ്റയുടെ ഫോട്ടോ എടുക്ക് എന്നു പറഞ്ഞ് എന്നെ കൈപ്പിടിച്ച് വലിച്ചു കൊണ്ടു പോയി ഈ പൂമ്പാറ്റയുടെ ചെഇത്രമെടുക്കാൻ നിർബന്ധിച്ചത്.

അതു കൊണ്ടു തന്നെ ഈ ചിത്രങ്ങൾ പൊന്നൂസിനു സമർപ്പിക്കുന്നു.
ഫോട്ടോ എടുത്ത് ക്യാമറയുടെ എൽ സി ഡി ഡിസ്പ്ലെയിൽ അപ്പോൾ തന്നെ അവൻ നോക്കി 'നന്നായിണ്ട് പ്പച്ചീ' എന്ന കമന്റ് തന്നു. ഉമ്മാക്കും അവൻ തന്നെ കൊണ്ടുപോയി കാണിച്ചു. ഉമ്മാന്റെ മുഖത്ത് ഒരു തെളിച്ചം, സന്തോഷം ഒക്കെ ഞാൻ കണ്ടു...

അതുകൊണ്ടു തന്നെ ഈ പൂവിനോടും പൂമ്പാറ്റയോടും ന്തോ വല്ലാത്തൊരു ഇഷ്ടം...
നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടായില്ലാന്ന് വരും. സാരല്യ. എനിക്കിഷ്ടായിണ്ടല്ലോ! ന്റെ പൊന്നൂസിനും, ന്റെ ഉമ്മാക്കും...

ഇഷ്ടായോർക്ക് അത് പറയാം, ഇഷ്ടാവാത്തവർക്ക് അതും... :)


















ഫോട്ടോ ഡീറ്റയിൽസ്:
File namebutterfly-MalayaliPeringode.jpg
File size351.46K
CameraCanon EOS 1100D
Lens18-200mm
Focal Length200mm
Exposure1/250
F Numberf/5.6
ISO400
Camera makeCanon
FlashNot used

പൂവും പൂമ്പാറ്റേം

Mar 20, 2015
Posted by Malayali Peringode
പടിയിറങ്ങിയ തിരുത്തൽ ശക്തി...

യാത്രാമൊഴി...

2012 ഫെബ്രുവരി 19 ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ നടന്ന ഖുർആൻ ലേണിംഗ് സ്കൂൾ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുന്നു...

2012 ഫെബ്രുവരി 19 ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ നടന്ന ഖുർആൻ ലേണിംഗ് സ്കൂൾ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുന്നു...

ിന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി, ഡോ. ഹുസൈൻ മടവൂരുമൊത്ത്...
പ്രിയമുള്ളവരെ...

2012ലെ ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ (മധ്യത്തിൽ), ഉപാധ്യക്ഷൻ ജഅ്‌ഫർ വാണിമേൽ എന്നിവരുമൊത്ത്...

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -