Posted by : Malayali Peringode Oct 30, 2014ദൽഹി ജുമാമസ്ജിദ് 1650 ഒക്ടോബർ 19ന് മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ കാലത്താണ് ജുമാ മസ്ജിദിന്റെ  പണി ആരംഭിച്ചത്. ആറു വർഷം കൊണ്ട് പണി പൂർത്തീകരിച്ച് 1656 മുതൽ ആരാധനകൾ നടന്നുവരുന്നു.  ആറായിരം ജോലിക്കാരുടെ കഠിനപ്രയത്നം ഇതിന്റെ പുറകിലുണ്ട്. ഒരു മില്യൺ ഇന്ത്യൻ രൂപയാണത്രെ ഇതിന്റെ നിർമാണ ചിലവ്. ചെങ്കല്ലും (Red Stone) വെള്ള മാർബിളും കൊണ്ട് പണികഴിപ്പിച്ച ജുമാമസ്ജിദ് കാഴ്ചക്ക് സൌന്ദര്യം പകരുന്നു. ഏകദേശം കാൽ ലക്ഷത്തോളം പേർക്ക് ഒരേസമയം നമസ്കരിക്കാൻ സൌകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾ ഇവിടെ: •► ദൽഹി ജുമാമസ്ജിദ്

എന്റെ ക്ലിക്ക് • My Click 
ഞാൻ കണ്ട കാഴ്‌ചകൾ 
എന്റെ ചിത്രങ്ങൾ

{ 3 comments... read them below or Comment }

 1. പോരായ്മകൾ കമന്റ് ആയി പറയുമല്ലോ! :)

  ReplyDelete
 2. സുന്ദരമായ്‌ ..ഇഷ്ടപ്പെട്ടു ..

  ഇനി ഞാൻ ഡല്ഹി ജുമാ മസ്ജിദിൽ കണ്ട കാഴ്ച പറയട്ടെ ..
  ഈ വാര്തയെ അടിസ്ടാനപ്പെടുത്തി വേണം എന്റെ കമന്റ്‌ വായിക്കാൻ
  -
  ഡല്ഹി ഇമാമിനെ മണ്ണെണ്ണ ഒഴിച്ച് വടിക്കാൻ ശ്രമം -വാര്ത്ത
  -


  അന്നും മഗ്രിബിന്റെ ബാങ്ക് വിളി കേട്ടിട്ടാണ് ഞാനും ചരിത്രങ്ങൾ പറഞ്ഞു തരുന്ന ആ മസ്ജിദിന്റെ ഉയരത്തിലുള്ള കവാടം കടന്നു വിശാലമായ നമസ്കാര ഹാളിലേക്ക് പ്രവേശിച്ചത്‌ ..
  കല്പടവുകളിൽ തെരുവ് നായ്ക്കൾ ഒരു ദിവസത്തെ അലച്ചിലിന് ശേഷം വിശ്രമിക്കുന്നുണ്ട് ..
  കൂടെ കുറെ തെരുവിന്റെ പിള്ളേരും ..അമ്മമാരും പ്രായം ചെന്നവരും ..കലപില ശബ്ദങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു ..നമസ്കാരതിലെക്കുള്ള വിളിയാളം അവരെ അവിടെ നിന്നെഴുന്നെൽപ്പിചിട്ടൊന്നുമില്ലായിരുന്നു..
  ....
  വലിയ കവാടത്തിൽ മദ്ധ്യേ പേരിനൊരു മെറ്റൽ ഡിട്ടെക്ടരും,കടന്നു പോകുന്നവരെ ശ്രദ്ധിക്കാതെ ഇരിക്കുന്ന ഒരു പാറാവുകാരൻ..സുരക്ഷ 'അതി ശക്തം' തന്നെ ..
  ....
  മഗ്രിബു നമസ്കാരം കഴിഞ്ഞു ..
  കൂട്ടത്തിലുള്ളവർക്ക് ഒരാഗ്രഹം ഇമാമിനെ കാണണമെന്ന് ..
  ആഗ്രഹിച്ച പോലെ ..
  ഇമാം വന്നു ..രണ്ടു സെക്യുരിടിക്കാർ ഇടതും വലതും ..
  സംസാരിക്കാൻ ശ്രമിച്ചു ..സലാം പറഞ്ഞു കൈ നൽകിയപ്പോൾ സെക്യുരിട്ടിക്കാർ തടയാൻ ശ്രമിച്ചു ..ഇമാം വിലക്കി ..സലാം കൊടുത്തു..കുറച്ചു നേരം സൌഹൃദ സംഭാഷണം..ഒന്നിച്ചൊരു ഫോട്ടോയും എടുത്തു ..
  ....
  തിരിച്ചിറങ്ങിയത് രണ്ടാമത്തെ കവാടം വഴി ..
  സ്ഥിതി നേരത്തെ പറഞ്ഞത് തന്നെ .."അതി ശക്തമായ സുരക്ഷ "..
  പക്ഷെ തൊട്ടപ്പുറത്ത് ..
  മറ്റൊരു ചരിത്രം ഓതി തരുന്ന ചെങ്കോട്ടയുണ്ട് ..
  തുമ്മിയാൽ പോലും സുരക്ഷ ക്യാമറ ഒപ്പിയെടുക്കുന്ന തരത്തിൽ..
  സുരക്ഷ വേണ്ടത് തന്നെ ..
  രണ്ടിനും ..
  ആയിരങ്ങൾ ഒത്തു കൂടുന്ന ഇടങ്ങളിൽ പ്രത്യേകിച്ചും ..
  അതിനപ്പുറത്ത്
  ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ് ഡൽഹി മസ്ജിദ് .
  ---
  ഈ വാര്ത്ത ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചു എന്ന് മാത്രം ..
  പ്രര്തനക്കിടെ ഡൽഹി ഇമാമിനെ തീ വെയ്ക്കാൻ ശ്രമം
  http://www.chandrikadaily.com/contentspage.aspx?id=109526

  ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -