Archive for 2014

മാനിഷാദ!

ഒലവക്കോട് ടൗണിൽ തണൽ വിരിച്ച്, പറവകൾക്ക് കൂടൊരുക്കി പടർന്നു പന്തലിച്ചു നിന്നിരുന്ന ഒരു മരം കൂടി ഇല്ലാതായി...


Date taken :    12/21/14, 3:17 PM UTC+5:30
Dimensions :    2048 x 1128
Camera :    Canon EOS 1100D
Lens :    18-200mm
Focal Length :    18mm
Exposure :    1/3000
F Number :    f/4
ISO :    400
Flash :    Not used



മാനിഷാദ!

Dec 23, 2014
Posted by Malayali Peringode
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍"
ഗുരുവായൂർ ആനക്കോട്ടയിൽ നിന്ന്...

പുതുതായി 'നടയിരുത്തുന്ന' ആനകളെ ഇണങ്ങുന്നതുവരെ / പരിശീലിപ്പിക്കുന്നതു വരെ ഇതുപോലെയുള്ള 'ആനക്കൊട്ടിലിൽ' ആണ് നിറുത്തുക.

പുന്നത്തൂർ കോട്ട കേരളത്തിലെ തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്.  ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിലാണീ ആനക്കോട്ട. ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്.

എന്റെ ക്ലിക്ക് • My Click
ഗുരുവായൂർ ആനക്കോട്ടയിൽ നിന്നും ഒരു ക്ലിക്ക്...

കമലാസുരയ്യ സ്മാരകഭൂമിയിലെ സർപ്പക്കാവും, സംഘപരിവാരം കെട്ടിയുണ്ടാക്കിയ ഭണ്ഡാരം സ്ഥാപിച്ച സ്ഥലവും. ചെരിഞ്ഞ് നിൽക്കുന്ന ആ മരമാണ്, 'നീർമാതളം'


ലയാളത്തിലെ ഏറ്റവും മൗലികതയുള്ള എഴുത്തുകാരി എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന മഹതിയാണ് യശശരീരയായ കമലാസുരയ്യ. മാധവിക്കുട്ടി എന്ന പേരില്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ അവര്‍ കമലാദാസ് എന്ന പേരില്‍ അന്തര്‍ദേശീയ ശ്രദ്ധയും നേടിയിരുന്നു. നാലാപ്പാട്ട് നാരായണ മേനോന്‍ എന്ന വിജ്ഞാനിയും കവിയുമായ അമ്മാവനും ബാലാമണിയമ്മ എന്ന കവയത്രിയായ അമ്മയും പിറന്ന തറവാടിന് യശോതിലകം ചാര്‍ത്തിയ രചനാലോകമാണ് മാധവിക്കുട്ടി എന്ന കമലാസുരയ്യയില്‍ നിന്ന് നമ്മള്‍ക്ക് ലഭിച്ചത്. പക്ഷേ, ചേരമാന്‍ പെരുമാള്‍ എന്നു വിഖ്യാതനായ ഹിന്ദു രാജാവ് ഇസ്‌ലാം സ്വീകരിച്ച് മക്കത്തു പോയപ്പോള്‍ ഉണ്ടാവാത്തത്ര വലിയ ഭൂമികുലുക്കങ്ങള്‍ നാലപ്പാട്ടെ മാധവിക്കുട്ടി കമലാസുരയ്യ എന്നു പേരുമാറ്റി ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ ഇവിടെ ഉണ്ടായി! ഒരു വിവാദവും താനെ ഉണ്ടാകുന്നതല്ല; ഉണ്ടാക്കപ്പെടുന്നതാണ്. മാധവിക്കുട്ടിയുടെ ഇസ്‌ലാം മത സ്വീകാര്യവും നിക്ഷിപ്ത താല്പര്യക്കാര്‍ വിവാദമാക്കിത്തീര്‍ത്തു. പക്ഷേ കമലാസുരയ്യ അസാമാന്യ ധീരതയുള്ളവളായിരുന്നു. അതിനാല്‍ തന്നെ ഒരു സിംഹികയുടെ പൗരുഷത്തോടെ കമലാസുരയ്യ തന്നെ ചൂഴ്ന്നു ചിലര്‍ വളര്‍ത്തിയെടുത്ത വിവാദങ്ങളെ  എതിരിട്ടു. ആര്‍ദ്രഹൃദയം മാത്രമല്ല ആയോധനശൂരതയും തനിക്കുണ്ടെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.


“സര്‍പ്പക്കാവുകള്‍, ചില ശിലാവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍, എന്നിവയെ പ്രതിയാക്കി മതവികാരം ഇളക്കിവിട്ട് ചെറുതും വലുതുമായ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥാനുകള്‍ രാജ്യമെമ്പാടും ഉണ്ടാക്കിയെടുത്ത് രാഷ്ട്രീയ മുതലെടുപ്പു നടത്തുവാനുള്ള സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടു കൂടി വേണം കമലാസുരയ്യയുടെ സ്മാരക ഭൂമിയിലുണ്ടായ അതിക്രമങ്ങളെ കാണുവാന്‍. ഇതിനെ മുഴുവന്‍ മതേതര ജനാധിപത്യ ശക്തികളും സഗൗരവം തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്.”

പക്ഷേ, മാധവിക്കുട്ടിയെ ചുറ്റിപ്പറ്റി ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ കുത്സിത നീക്കങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല. ഇതിനു തെളിവാണ് പുന്നയൂര്‍ക്കുളത്തെ കമലാസുരയ്യ സ്മാരകപ്പറമ്പില്‍ ഈയിടെ ഉണ്ടായ ചില അതിക്രമപ്രവര്‍ത്തനങ്ങള്‍. തനിക്കു ഭാഗം കിട്ടിയതും തന്റെ രചനാലോകത്തിലെ നിത്യകഥാപാത്രമായ നീര്‍മാതളമരം നില്ക്കുന്നതുമായ പുന്നയൂര്‍ക്കുളത്തെ പറമ്പ് കമലാസുരയ്യ കേരള സാഹിത്യ അക്കാദമിക്ക് തന്റെ സ്മരണാര്‍ഥമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എഴുതിക്കൊടുത്താണ് മണ്‍മറഞ്ഞത്. അതിനാല്‍ ഇപ്പോള്‍ ആ ഭൂമി കേരള സാഹിത്യ അക്കാദമിക്കു സ്വന്തമാണ്. അതു സ്വന്തമാക്കാനുള്ള കുത്സിത നീക്കങ്ങളാണ് നാലപ്പാട്ട് തറവാട്ടില്‍ പിറന്ന ചിലര്‍ നടത്തിയത്. പറമ്പിനകത്തൊരു സര്‍പ്പക്കാവുണ്ട്. അതിനെ ഹൈന്ദവ പാരമ്പര്യരീതിയില്‍ ആരാധിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നൊക്കെ പറഞ്ഞാണ് അവര്‍ കരുനീക്കങ്ങള്‍ നടത്തിയത്. മതപരിവേഷം കൊടുത്താല്‍ തങ്ങളുടെ എന്തു തോന്ന്യാസവും ന്യായീകരിക്കാനാകുമെന്ന് ഈ ഭൂമി ബലാത്സംഗക്കാര്‍ കരുതുന്നു. അന്യന്റെ സ്ത്രീയെ ബലാല്‍ കീഴ്‌പ്പെടുത്തുന്നതു മാത്രമല്ല ബലാത്സംഗം. അന്യന്റെ ഭൂമിയെ  ബലാല്‍ കീഴ്‌പ്പെടുത്തുന്നതും ബലാത്സംഗം തന്നെ. സാഹിത്യ അക്കാദമി എന്നതു പൊതുസ്ഥാപനമായതിനാല്‍ സാഹിത്യ അക്കാദമിക്ക് കമലാ സുരയ്യ ഇഷ്ടദാനം നല്കിയ ഭൂമിക്കു മേലുള്ള ബലപ്രയോഗം പൊതുസ്വത്തിനെ ബലാത്സംഗം ചെയ്യുന്ന അതിക്രമമാണ്. ഇത്തരം അതിക്രമങ്ങളെ സാക്ഷരകേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കേണ്ടതുണ്ട്.

സര്‍പ്പക്കാവിനെ പരമ്പരാഗതമായ ഉപചാര മര്യാദകളോടെ സംരക്ഷിക്കണമെങ്കിലും അവിടെ ആയില്യപൂജയോ സര്‍പ്പംതുള്ളലോ പോലുള്ള ചടങ്ങുകള്‍ നടത്തണമെങ്കിലും ദേവസ്വം ബോര്‍ഡിലൂടെ അനേകം ക്ഷേത്രങ്ങളെ നന്നായി നിലനിര്‍ത്തി വരുന്ന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സാഹിത്യ അക്കാദമിക്കു  കഴിയും. അതിന് അവരോട് അഭ്യര്‍ഥന നടത്തുവാനുള്ള സ്വാതന്ത്ര്യം ഏതു പൗരനും ഉണ്ട്. പക്ഷേ സര്‍ക്കാര്‍ ഭൂമിയിലെ സര്‍പ്പക്കാവിലേക്ക് കടന്നുകയറി പൂജ ചെയ്യുവാനുള്ള അധികാരം നാലാപ്പാട്ടെ എന്നല്ല എവിടുത്തേയും സര്‍പ്പസന്തതികള്‍ക്കില്ല. എന്തായാലും കയ്യേറ്റം മനസ്സിലാക്കിയ ഉടനെ തന്നെ ഭൂമി ബലാത്സംഗികള്‍ കെട്ടിയുണ്ടാക്കിയ വേലിക്കെട്ടും ഭണ്ഡാരവും ഒക്കെ പൊളിച്ചുമാറ്റാനുള്ള മതേതര ജനാധിപത്യ ധീരത സര്‍ക്കാര്‍ പക്ഷത്തു നിന്നുണ്ടായത് അനുമോദനീയമാണ്. ഇതു ചെയ്തില്ലായിരുന്നെങ്കില്‍ പാലക്കാട്ടെ ഹനുമല്‍ ക്ഷേത്രത്തെ മറയാക്കി കോട്ടമൈതാനി ആര്‍ എസ് എസ് പരിവാരം ബലാല്‍ പിടിച്ചെടുത്തതു പോലുള്ള സംഘര്‍ഷസ്ഥിതി കമലാസുരയ്യയുടെ സ്മാരകഭൂമിക്കും ഉണ്ടാകുമായിരുന്നു. സര്‍പ്പക്കാവുകള്‍, ചില ശിലാവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍, എന്നിവയെ പ്രതിയാക്കി മതവികാരം ഇളക്കിവിട്ട് ചെറുതും വലുതുമായ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥാനുകള്‍ രാജ്യമെമ്പാടും ഉണ്ടാക്കിയെടുത്ത് രാഷ്ട്രീയ മുതലെടുപ്പു നടത്തുവാനുള്ള സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ പ്രവണതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിട്ടു കൂടി വേണം കമലാസുരയ്യയുടെ സ്മാരക ഭൂമിയിലുണ്ടായ അതിക്രമങ്ങളെ കാണുവാന്‍. ഇതിനെ മുഴുവന്‍ മതേതര ജനാധിപത്യ ശക്തികളും സഗൗരവം തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്.

ലേഖനത്തിനു കടപ്പാട്: http://goo.gl/jbHNIA

എന്റെ ക്ലിക്ക് • My Click

മലയാളി Malayaali

The Light is upon the Light

Nov 18, 2014
Posted by Malayali Peringode
സെൽഫിയെടുത്ത് അപകടത്തിൽ പെട്ട പല വാർത്തകളും നാം കേൾക്കാറുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി തൂങ്ങിമരിക്കുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച ഒരാൾ തൽക്ഷണം സെൽഫ് ടികറ്റ് എടുത്ത് പരലോകം പുൽകിയത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെയാണ്. ഇവിടെ ഒരു ദിവസം വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് പോയപ്പോൾ കണ്ട ചില സെൽഫി ക്ലിക്കേഴ്സിനെ ക്ലിക്കിയതാണ്. അപകടരഹിതമായ ചില ക്ലിക്കുകൾ താഴെ... :)





















സെൽഫിയെ കുറിച്ച് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും പറയുന്നത് കാണാം

ഫെയ്സ്ബുക്കിൽ ഉണ്ടൊരു ഫോട്ടോ ഗ്രൂപ്പ് നിങ്ങൾ കണ്ട്ക്കാ?
ഇല്ലെങ്കിൽ ഇതാ... ► എന്റെ ക്ലിക്ക് • My Click


ദൽഹി ജുമാമസ്ജിദ് 1650 ഒക്ടോബർ 19ന് മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ കാലത്താണ് ജുമാ മസ്ജിദിന്റെ  പണി ആരംഭിച്ചത്. ആറു വർഷം കൊണ്ട് പണി പൂർത്തീകരിച്ച് 1656 മുതൽ ആരാധനകൾ നടന്നുവരുന്നു.  ആറായിരം ജോലിക്കാരുടെ കഠിനപ്രയത്നം ഇതിന്റെ പുറകിലുണ്ട്. ഒരു മില്യൺ ഇന്ത്യൻ രൂപയാണത്രെ ഇതിന്റെ നിർമാണ ചിലവ്. ചെങ്കല്ലും (Red Stone) വെള്ള മാർബിളും കൊണ്ട് പണികഴിപ്പിച്ച ജുമാമസ്ജിദ് കാഴ്ചക്ക് സൌന്ദര്യം പകരുന്നു. ഏകദേശം കാൽ ലക്ഷത്തോളം പേർക്ക് ഒരേസമയം നമസ്കരിക്കാൻ സൌകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾ ഇവിടെ: •► ദൽഹി ജുമാമസ്ജിദ്

എന്റെ ക്ലിക്ക് • My Click 
ഞാൻ കണ്ട കാഴ്‌ചകൾ 
എന്റെ ചിത്രങ്ങൾ

ദൽഹി ജുമാമസ്ജിദ്

Oct 30, 2014
Posted by Malayali Peringode
അസ്തമയവും കാത്ത് പ്രണയാർദ്രമായ കാത്തിരുപ്പ്...
കോഴിക്കോട് കടപ്പുറത്ത് നിന്നും...

എന്റെ ക്ലിക്ക് • My Click
പാലക്കാട് നടന്ന 54മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന്...


കഥകളിയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കുക ► കഥകളി - വിക്കിപീഡിയ
കഥകളിയിലെ പ്രധാന മുദ്രകളെ കുറിച്ച് അറിയാൻ ► കഥകളിയിലെ മുദ്രകൾ

എന്റെ ക്ലിക്ക് • My Click 


ഒരു കഥകളി ക്ലിക്ക്...

Oct 10, 2014
Posted by Malayali Peringode
കെ ഇ എൻ കുഞ്ഞഹമ്മദ്




► എന്റെ ക്ലിക്ക് • My Click

കെ ഇ എൻ കുഞ്ഞഹമ്മദ്

Oct 3, 2014
Posted by Malayali Peringode
ഡോ. ഇകെ അഹ്‌മദ്കുട്ടി,
പ്രസിഡന്റ്, കേരള നദ്‌വത്തുൽ മുജാഹിദീൻ, മർകസുദ്ദ‌അ്‌വ.




എന്റെ ക്ലിക്ക് • Ente Click എന്ന എഫ്ബി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. :)

ഏകാന്ത പഥികന്‍...

Oct 1, 2014
Posted by Malayali Peringode
Roland E Miller  | റോളണ്ട്. ഇ. മില്ലർ

ലൂർദ്മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കാനഡയിൽ നിന്നു കേരളത്തിലെത്തി മലബാറിൽ മുപ്പത് വർഷത്തോളം താമസിച്ച ചരിത്ര-ദൈവശാസ്ത്ര പണ്ഡിതനാണ് റോളണ്ട്. ഇ. മില്ലർ. മാപ്പിളജീവിതവും സംസ്കാരവുമായുള്ള അദ്ദേഹത്തിന്റെ സുദീർഘബന്ധം മാപ്പിളചരിത്രത്തിൽ അദ്ദേഹത്തെ ഒരു വിദഗ്ദനാക്കിമാറ്റി. ഇസ്‌ലാമിക പഠനത്തിൽ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും. സാമൂഹിക സേവനരംഗത്തും വിദ്യാഭ്യാസ സാക്ഷരതാ മണ്ഡലങ്ങളിലും സജീവമായി പ്രവർത്തിച്ചു.

1977 മുതൽ യൂനിവേഴ്സിറ്റി ഓഫ് റീജിനയിലെ ലൂദർ കോളേജിൽ ഇസ്‌ലാമും ലോകമതങ്ങളും പഠിപ്പിക്കുന്നു. യൂനിവേഴ്സിറ്റിയുടെ റിലീജ്യസ് സ്റ്റഡീസ് പ്രോഗ്രാമിന്റെ ഡയറക്റ്ററായും അക്കാദമിക് ഡീനായും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി സർവകലാശാലകളിലും പഠനകേന്ദ്രങ്ങളിലും അക്കാദമിക സേവനമനുഷ്ഠിച്ചു. ഇപ്പോൾ കാനഡയിൽ താമസം. ഈ അടുത്ത് കോഴിക്കോട് വന്നപ്പോൾ ‘വർത്തമാനം’ ദിനപത്രത്തിനുവേണ്ടി പകർത്തിയത്.

പ്രധാന ഗ്രന്ഥങ്ങൾ:
 • Mappila Muslims of Kerala; A Study in Islamic Trends
   (മലയാള വിവർത്തനം റോളണ്ട്. ഇ. മില്ലർ. മാപ്പിള മുസ്‌ലിംകൾ എന്ന പേരിൽ അദർ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്)
 • Muslim Friends: Their Faith and Feeling: An Introduction to Islam
 • Muslims and the Gospel: A Reflection on Christian Sharing







- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -