Posted by : Malayali Peringode Aug 28, 2012

ഖൽബറിഞ്ഞവരുടെ സംഗമം. ഓൺലൈനിൽ ഫെയ്സ്ബുക്കിലും, ബൈലക്സിലും, ബ്ലോഗിലുമൊക്കെയായി പരസ്പരം ഹൃദയം കൈമാറിയ സുഹൃത്തുക്കളുടെ സംഗമം... തികച്ചും അനുയോജ്യമായ നാമകരണം നടത്തിയ പ്രിയമിത്രം മുഹ്സിൻ കോട്ടക്കലിനു നന്ദി...

തുടക്കം നഷ്ടമായി എന്ന് ബോധ്യപ്പെട്ടത് കെട്ടുങ്ങൽ കടപ്പുറത്ത് എത്തിയപ്പോഴാണ്! ആദ്യമെത്താൻ മനസ് കൊതിച്ചിരുന്നു. ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ അവിചാരിതമായി വന്നു ചേർന്ന വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ മൂലവും, ഇന്ത്യൻ റയിൽ‌വേയുടെ അനാസ്ഥ കാരണവും ഞാനും എന്റെ കുടുംബവും ഈ സ്നേഹ സാഗരത്തിലലിഞ്ഞു ചേരാൻ  അല്പം വൈകി. ഞങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരായിരുന്നു മുഴുവൻ പേരും എന്ന് മനസിലായതോടെ കണ്ണുകൾ നിറഞ്ഞു... സത്യമായും സന്തോഷം കൊണ്ടാണ് കേട്ടോ... :)

എത്തിയ ഉടനെ തുടർന്നു വന്നിരുന്ന സ്വയം പരിചയപ്പെടുത്തലിന് കയ്യിലേക്ക് നിർബന്ധപൂർവ്വം ഏൽ‌പ്പിച്ചതോടെ കയ്യൊന്ന് വിറച്ചു... മനസ് പിടഞ്ഞു,  അതെ, ഖൽബിൽ ആവേശത്തിന്റെ, സ്നേഹത്തിന്റെ തിരയിളക്കം...

വർഷങ്ങളായി ‘തല’ മാത്രം കണ്ട് പരിചയമുള്ളവർ, ചിലർ ‘ശബ്ദം’ കൊണ്ടുമാത്രം അറിയാവുന്നവർ! എല്ലാമിതാ ‘ഉടലോടെ’ മുന്നിലിരിക്കുന്നു! സന്തോഷവും അഭിമാനവും അഹങ്കാരത്തോളമെത്തുന്നു എന്ന് തോന്നിപ്പോയി...

പലരേയും നേരത്തെ അറിയാമായിരുന്നു. നേരത്തെ അറിയുന്നവരോട് ‘ഖൽബറിഞ്ഞ്’ സ്നേഹവും ആദരവും ബഹുമാനവും വർദ്ധിപ്പിക്കാൻ ഈ ഹൃദയം കീഴടക്കിയ സംഗമത്തിന്നായി.

ഒരേ ആദർശവും ആവേശമായി സ്നേഹം വാരിക്കോരി നൽകി ഞങ്ങൾ പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറത്ത് പുതിയ ചരിത്രം കുറിച്ചിട്ടു...

കൊടുങ്ങല്ലൂരിന്റെ തീരമണഞ്ഞ പായക്കപ്പലിൽ നിന്ന് പടർന്നു പന്തലിച്ച ആദർശവും സന്ദേശവും കെട്ടുങ്ങൽ കടപ്പുറത്ത് ആഗോളവലയിലൂടെ കണ്ണിചേർത്ത് ഖൽബറിഞ്ഞ് സംഗമിച്ചപ്പോൾ മനസ് കുളിർത്തു... ദൈവാനുഗ്രഹം ചാറ്റൽ മഴയായി അരിച്ചിറങ്ങുന്നുണ്ടായിരുന്നു, ഖൽബുകൾ കുളിരണിയിക്കാനെന്നപോലെ...

അവസാന ഫോട്ടോ സെഷനും കഴിഞ്ഞ് വാഹനങ്ങളിൽ കയറുന്ന സമയം മഴ ആർത്തലച്ച് പെയ്തു, ഹൃദയം ചേർത്തുവെച്ച സുഹൃത്തുക്കളുടെ വേർപിരിയലിന്റെ വേദന മനസിലായപോലെ...

ചില ചിത്രങ്ങൾ... നിങ്ങളുടെ അഭിപ്രായം അറിയാൻ കൊതിയുണ്ട്.... പറയുമല്ലോ ല്ലേ?


ചിത്രങ്ങൾക്ക് കടപ്പാട്: മുഹ്‌സിൻ കോട്ടക്കൽ



















































 


































































































































































{ 20 comments... read them below or Comment }

  1. ITHIL PANKEDUKKAN SADHIKKATHATHU ENTE VALIYA NASHTAM.

    ReplyDelete
  2. എല്ലാവരെയും നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം വിവരിക്കുവാന്‍ എനിക്ക് വാക്കുകള്‍ ഇല്ല ..ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ കൈവന്ന ഒരു അസുലഭ മുഹൂര്‍ത്തം എന്ന് മാത്രം പറയട്ടെ ...

    ReplyDelete
  3. ഈ ഫോട്ടോകള്‍ കാണുമ്പോഴുള്ള സന്തോഷം, പക്ഷെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള സന്താപത്തിലേക്ക് വഴിമാറുന്നു. അല്ലാഹുവേ ഞങ്ങളെ നീ സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചുകൂട്ടേണമേ........

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഫോട്ടോകള്‍ കാണുമ്പോള്‍ മനസ്സ് കുളിര്‍ക്കുന്നു, ഇതില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതില്‍ സങ്കടവും....

    ReplyDelete
  6. കൂടാന്‍ പറ്റീല, ന്നാലും ഇങ്ങനെയേലും കാണാന്‍ പറ്റി. അഭിനന്ദനങ്ങള്‍

    ReplyDelete
  7. കാണാന്‍ കൊതിച്ച കുറെ മുഖങ്ങളുടെ സംഗമം....നേരം വൈകി എത്തിയിട്ടും മനസ്സ്‌ നിറഞ്ഞു....

    ReplyDelete
  8. ആദര്ശ സ്നേഹികളുടെ ഒത്തുചേരലിന്റെ വിശേഷങ്ങള്‍ അറിയുകയും ഫോട്ടോസ് കണ്കുളിക്കെ കാണുകയും ചെയ്ടപ്പോള്‍ പങ്കെടുക്കാന്‍ സാധിചില്ലലോ എന്ന വിഷമം ... ഇന്ഷാ അല്ലാഹ് അടുത്ത തവണ ആകാം .....പങ്കെടുതവര്കെല്ലാം അഭിനന്ദനങ്ങള്‍ ...... പടച്ചവന്റെ അനുഗ്രഹതിനായ് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  9. NALLA PROGRAM NERIL KANDAPOLEYUND ALBUM KANDAPPOL
    THANKS JAZAKMULLAH.....

    ReplyDelete
  10. NALLA PROGRAM NERIL KANDAPOLEYUND ALBUM KANDAPPOL
    THANKS JAZAKMULLAH.....

    ReplyDelete
  11. vallathoru othukoodal.. alhamdulillah... nammude prasthanabandhathinte theeshnatha kandu... manam kulirthu....kalbu ninanju.. kannu niranju...

    ReplyDelete
  12. ഖല്‍ബറിഞ്ഞ പരിപാടി..........

    ReplyDelete
  13. ഖല്‍ബറിഞ്ഞ പരിപാടി..........

    ReplyDelete
  14. ഞാന്‍ അസൂയാലുവാണ് എന്ന്‍ മാത്രം പറയട്ടെ...

    ReplyDelete
  15. ഞാന്‍ അസൂയാലുവാണ് എന്ന്‍ മാത്രം പറയട്ടെ...

    ReplyDelete
  16. ഫോട്ടോ വളരേയധികം നിലവാരം പുലർത്തുന്നു... ഒരു പ്രൊഫഷണലിസമുണ്ട്...

    പിന്നേ മീറ്റ് മിസ്സായത് നികത്താനാവാത്ത നഷ്ടം തന്നേ :(

    ഇൻഷാ അള്ളാഹ് ഇനി നമുക്ക് 2013ഡിസംബറിലെ സമ്മേളന നഗരിയിൽ വെച്ച് ഒരുമിച്ച് കാണാം

    ReplyDelete
  17. sneha sagara sangamathinu sagaram sakshi......

    ReplyDelete
  18. നാട്ടിലില്ലാതെ പോയത് വലിയ നഷ്ട്ടമായിപോയി....

    ReplyDelete
  19. ഇനിയെന്നാവും നമ്മുടെ അടുത്ത സംഘമം....

    ReplyDelete
  20. ഖൽബിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു❤️

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -